Volley-Live | About

ABOUT US

നേരിട്ടു കാണുമ്പോൾ കാണികൾ ഏറ്റവും കൂടുതൽ ഹരം കൊള്ളുന്നതും ആവേശത്തിമിർപ്പിലാകുന്ന സാധാരണക്കാരന്റെ കളിയാണ് വോളിബോൾ. ഒരു കാലത്ത് എല്ലാ നാട്ടിൻ പുറങ്ങളിലും പന്തുതട്ടി കളിച്ചിരുന്ന ഒരു കാലമുണ്ടായിരുന്നു. കാലാനുഗതമായി അതിനുണ്ടായ അപചയം നമുക്ക് വോളിബോൾ പ്രേമികൾക്ക് ഉൾക്കൊള്ളാനാകാത്തതായിരുന്നു. മറ്റു ഗയിമുകളുടെ ദൃശ്യമാധ്യമങ്ങളിലൂടെയുള്ള സംപ്രേക്ഷണമായിരുന്നു പ്രധാന വില്ലൻ ഘടകം. എത്ര ക്യാമറകൾ വച്ചാലും വോളിബോളിന്റെ മാസ്മരിക സൗന്ദര്യം അതു നേരിട്ടു കാണുന്നവർക്കു നൽകുന്ന ആനന്ദം, അതുപോലെ ദൃശ്യമാധ്യമങ്ങളിലൂടെ കാണുന്നവർക്ക് ലഭ്യമല്ല അതാണു വോളിബോളിനു സംഭവിച്ച അപചയത്തിന്റെ കാരണവും. എന്നിരുന്നാലും നമ്മുടെ സാധാരണ നാട്ടിൻപുറങ്ങളിലാണ് ഏറ്റവും പ്രചാരവും.

നമ്മുടെ സർക്കാരിന്റെ പ്രസാർ ഭാരതി പോലുള്ള സംവിധാനങ്ങളിലൂടെ സ്പോർസിനു പ്രാധാന്യം നൽകുന്നതിനു വേണ്ടി ആരംഭിച്ച TV ചാനലുകളാകട്ടെ വോളിബോളിന്റെ സംപ്രേ ക്ഷണത്തോട് ഇന്നും ചിറ്റമ്മനയമാണ് പുലർത്തി വരുന്നത്. അതിനുള്ള ഏറ്റവും വലിയ ഉദാഹരമാണ് കഴിഞ്ഞ ഫെഡറേഷൻ കപ്പും ദേശീയ ചാപ്യൻഷിപ്പും, ലോകത്തെമ്പാടുമുള്ള വോളിവോൾ പ്രേമികൾ ആകാംക്ഷയോടെ കാത്തിരുന്നത് ഏതെങ്കിലും സർക്കാർ സ്പോർട്ട് സ് ചാനലിലൂടെ സംപ്രേക്ഷണം ചെയ്യും എന്നു കരുതിയാണ് . നിർഭാഗ്യവശാൽ DD Sports പോലുള്ള നമ്മുടെ സ്വന്തം സംവിധാനങ്ങൾ മുഖം തിരിച്ചത്.

അടുത്ത കാലം വരെ ഇല്ലാതിരുന്ന ആനുകാലിക പ്രസക്തി വീണ്ടെടുക്കുക എന്ന ലക്ഷ്യത്തോടെയാണ് ഒരു ഫെയ്സ് ബുക്ക് കൂട്ടായ്മയായ വോളി ലൈവ് ഒരു കൂട്ടം ചെറുപ്പക്കാരുടെ ശ്രമഫലമായി നിലവിൽ വന്നത്. ഇന്നിപ്പോൾ പ്രധാന മത്സരങ്ങളെല്ലാം വോളി ലൈവ് ലൈവായിത്തന്നെ കാണികളുടെ മുന്നിലെത്തിക്കുന്നു. കൂടാതെ ടീമുകളേയും കളിക്കാരേയും അടുത്തറിയുന്ന ലേഖനങ്ങളും തുടർച്ചയായി വരുന്നു. വടക്കാഞ്ചേരിയിൽ നടന്ന ഓൾ ടൂർണമെന്റിൽ പങ്കെടുത്ത ടീമുകളെ കുറിച്ചുള്ള വിവരണങ്ങളും എല്ലാ ദിവസത്തെയും മത്സരങ്ങളുടെ വ്യക്തമായ ഡീറ്റൈൽസും ആദ്യം സോഷ്യൽ മീഡിയയിൽ എത്തിച്ചത് വോളി ലൈവ് ആയിരുന്നു,വൻ പ്രേക്ഷക സ്വീകരണം ലഭിച്ച ഈ നവ മാധ്യമ കൂട്ടായ്മ ഇന്നു മുന്നേറുകയാണ് . പരസ്പരം കണ്ടിട്ടില്ലാത്ത വിവിധ സ്ഥലങ്ങളിലുള്ളവരുടെ ഈ കുട്ടായ്മയുടെ ഫലമായി ഇന്ന് സജീവമായി മുന്നേറുന്ന, കളിക്കാരുടേയും സംഘാകരുടേയും വോളിബോൾ പ്രേമികളുടേയും ഒരു വാട്ട് സാപ്പ് ഗ്രൂപ്പുമുണ്ട്.

ഫേസ്ബുക്കും whatsaapഉം വഴി വോളി വിശേഷങ്ങൾ ഞങ്ങൾ പരമാവധി വോളി പ്രേമികളിലേക്ക് എത്തിക്കാൻ ശ്രമിക്കുന്നുണ്ട് അതിന്റെ കൂടെയാണ് ആണ്ട്രോയിഡ്‌ ഉപയോഗിക്കുന്നവർക്ക് ഈയൊരു ഫ്രീ ആപ്പ് കൂടി ഒരുക്കിയത് ,എല്ലാവരുടെയും അകമഴിഞ്ഞ പിന്തുണയുണ്ടാവുമെന്ന് പ്രതീക്ഷിക്കുന്നു.

വോളിബോളിനായി ഇത്രയുമൊക്കെ ചെയ്യുമ്പോൾ അധികാരികളും കണ്ണൂ തുറക്കും എന്ന പ്രതീക്ഷയോടെ വോളി ലൈവിന്റെ പ്രവൃത്തകർ.