Volley-Live | Details

സെർജിയോ സാന്റോസ്

Published on November 28, 2017

#താര_പരിജയം #സെർജിയോ_സാന്റോസ് ലോക വോളിയിലെ എക്കാലത്തെയും മികച്ച ലിബറൊമാരിൽ ഒരാൾ. ലോക വോളിക്ക് ഒട്ടനവധി ഇതിഹാസ താരങ്ങളെ സമ്മാനിച്ച ബ്രസീലിന്റെ മണ്ണിൽ 1975 ഒക്ടോബർ 14 നു ജനനം.. 1992 ൽ ബ്രസീലിലെ പാൽമിറാസ് ക്ലബ്ബിലൂടെ തുടക്കമിട്ട തന്റെ വോളിബോൾ കരിയറിനിടയിൽ നേടിയെടുക്കാത്ത നേട്ടങ്ങളൊന്നുമില്ല. 93-94, 95 സീസണുകളിൽ പാല്മിറസ്സിനെ ബ്രസീലിയൻ ചാമ്പ്യന്മാരാക്കിയ ഈ താരം 2000 ത്തോടെ ബ്രസീൽ ദേശീയ ടീമിന്റെ ഭാഗമായി.. തുടർന്നങ്ങോട്ട് 2012 ഒളിമ്പിക്സ് വരെ തുടർച്ചയായി ദേശീയ ടീമിന്റെ അഭിവാജ്യ ഘടകം. 2012 ഒളിമ്പിക്സിന് ശേഷം കളിക്കളത്തോട് വിടപറഞ്ഞെങ്കിലും 2015 വേൾഡ് ലീഗിൽ വീണ്ടും തിരിച്ചു വന്നു ഈ പ്രതിഭ.. 2004ലെയും 2016ലെയും ഒളിമ്പിക്സ് സ്വർണനേട്ടത്തിൽ പങ്കാളിയായ സെർജിയോ 08,12ഒളിമ്പിക്സിലെ വെള്ളി നേട്ടത്തിലും ബ്രസീൽ ടീമിനൊപ്പമുണ്ടായിരുന്നു. 7 തവണ സൗത്ത് അമേരിക്കൻ ചാംപ്യൻഷിപ്പും, 2002,06ലെ ലോക ചാംപ്യൻഷിപ്പും നേടിയ ഈ താരം fivb വേൾഡ് ലീഗിൽ നിന്ന് 7 സ്വർണവും 3 വെള്ളിയും സ്വന്തമാക്കിയിട്ടുണ്ട്. വെടിയുണ്ട കണക്കെയുള്ള ജമ്പിങ് സെർവുകളും ബുള്ളറ്റ് ഷോട്ടുകളും മികച്ച പാസാക്കുന്നതിൽ അതി വിദഗ്ദ്ധനായ സെർജിയോ സെക്കൻഡ് ബോൾ സെറ്റ് ചെയ്യുന്നതിലും മിടുക്കനാണ്. നീണ്ട 21 വർഷത്തെ കളി ജീവിതത്തിനിടെ ലോക വോളി ടൂർണമെന്റുകളിൽ നിന്നും 40ൽ അതികം വ്യക്തികത നേട്ടങ്ങൾ ഈ ബ്രസീലുകാരൻ സ്വന്തമാക്കിയിട്ടുണ്ട്. 2009 fivb വേൾഡ് ലീഗിലെ ഏറ്റവും മികച്ച താരം സെർജിയോ ആയിരുന്നു ഈ നേട്ടം സ്വന്തമാക്കുന്ന ആദ്യ ലിബറോയും ഈ അതുല്യ താരമാണ്. ഇക്കഴിഞ്ഞ റിയോ ഒളിമ്പിക്സ് സ്വർണം നാട്ടുകാരുടെ മുന്നിൽ വെച്ച് ബ്രസീലിനു നേടിക്കൊടുക്കത്തിൽ നിർണായ പങ്കുവഹിച്ച സെർജിയോ മികച്ച താരമായും തിരഞ്ഞെടുക്കപ്പെട്ടു. 41പിന്നിട്ട ഈ ഇതിഹാസ താരം ഇനി രണ്ടു വർഷം കൂടി കളിക്കളത്തിലുണ്ടാവുമെന്നു ഒളിമ്പിക്സിന് ശേഷം വ്യക്തമാക്കിയിരുന്നു... സയീദ്‌ തച്ചംപൊയിൽ