Volley-Live | Details

ഇതിഹാസ താരം ഗിൽബെർട്ടോ അമൗറി എന്ന ഗിബ.

Published on November 28, 2017

ബ്രസീൽ ജന്മം കൊടുത്ത ഈ അതുല്യ പ്രതിഭയെ അറിയാത്തവരായി ആരുമുണ്ടാവില്ല.. ഏതൊരു വോളി പ്രേമിയും കളിക്കാരനും ഒരിക്കലെങ്കിലും ഈ താരത്തിന്റെ കളി കാഴ്ചകൾ കാണുകയോ ഇദ്ദേഹത്തെ കുറിച്ച് വായിച്ചറിയുകയോ ചെയ്തവരായിരിക്കും... ലോക വോളിയിലെ പകരക്കാരനില്ലാത്ത ഇതിഹാസ താരം ഗിൽബെർട്ടോ അമൗറി എന്ന ഗിബ. 1976 ൽ ബ്രസീലിലെ പരാനയിൽ ജനിച്ച ഗിബ തന്റെ 18 ആം വയസ്സിൽ ബ്രസീൽ ദേശീയ ടീമിൽ ഇടം കണ്ടെത്തി. ആ വർഷം തന്നെ നാട്ടുകാരുടെ മുന്നിൽ വെച്ച് സൗത്ത് അമേരിക്കൻ ചാമ്പ്യൻപട്ടം ടീമിന് നേടിക്കൊടുക്കാനും ഗിബക്ക് സാധിച്ചു. 2000 വരെ ലോക വോളിയിൽ ചോദ്യം ചെയ്യപ്പെടാത്ത ശക്തികളായിരുന്ന ഇറ്റലിയുടെയും റഷ്യയുടെയും ടീമുകൾക്ക് കടുത്ത വെല്ലുവിളിയുയർത്താൻ ബ്രസീലിനു കഴിഞ്ഞത് ഗിബെയുടെയും കൂട്ടരുടെയും വരവോടുകൂടിയാണ്. 2002 മുതൽ 2007വരെയുള്ള കാലഘട്ടത്തെ ബ്രസീൽ വോളിയുടെ സുവർണ്ണ കാഘട്ടമായാണ് വിശേഷിപ്പിക്കുന്നത്. ബെർണാണ്ടോ പരിശീലനമേറ്റെടുത്ത ബ്രസീൽ ടീമിൽ ഗിബയെ കൂടാതെ പിന്നീട് ബ്രസീലിയൻ വോളിയിലെ വെള്ളിനക്ഷത്രങ്ങളായി മാറിയ ഡാന്റെ, ഗുസ്താവോ,ആൻട്രെ,സാന്റോസ് തുടങ്ങിയവരുമുണ്ടായിരുന്നു. 2002 വേൾഡ് ലീഗ് ഫൈനലിൽ റഷ്യയെ മലർത്തിയടിച്ചു തേരോട്ടം തുടങ്ങിയ ഗിബയും കൂട്ടരും 5വേൾഡ് ലീഗ് ചാംപ്യൻഷിപ്പടക്കം നേടിയെടുത്തത് 11അന്താരാഷ്ട്ര കിരീടങ്ങളാണ്. 1. 92 മീറ്റർ ഉയരമുള്ള ഗിബ തന്റെ ഉയരക്കൂടുതൽ മുതലെടുത്തതിനൊപ്പം കഠിനാദ്ധ്വാനവും, കളിയോടുള്ള അർപ്പണ ബോധവും, ഇഷ്ടവും കൊണ്ട് ഒരു വോളി താരത്തിന് നേടിയെടുക്കാൻ സാധിക്കുന്ന എല്ലാ നേട്ടങ്ങളും തന്റെ കരിയറിനിടക്ക് സ്വന്തമാക്കി.. 2000ആണ്ടിലെ ഏറ്റവും മികച്ച വോളി താരമായാണ് ഗിബ അറിയപ്പെടുന്നത്. ഇറ്റലിയിലെയും ബ്രസീലിലെയും റഷ്യയിലെയും അർജന്റീനയിലെയും പ്രമുഖ ക്ലബ്ബ്കൾക്കു വേണ്ടി കളിക്കുകയും അവർക്കു വേണ്ടി നിരവധി കിരീടങ്ങൾ നേടിക്കൊടുക്കുകയും ചെയ്ത ഗിബ കുറച്ചു കാലം ദുബായിലെ Al nasr ക്ലബ്ബിനു വേണ്ടിയും ജെയ്‌സിയണിഞ്ഞു. 2010ൽ ബ്രസീൽ ടീമിൽ അവസരം ലഭിക്കാതെ പോയ ഗിബ 2011 ൽ ഡാന്റെ യുടെ പകരക്കാരനായി വീണ്ടും ടീമിലെത്തി, ആ വർഷത്തെ വേൾഡ് ലീഗ് ടീമിനൊപ്പം സ്വന്തമാക്കിയ ഗിബ 2012 ലണ്ടൻ ഒളിമ്പിക്സ് ടീമിലേക്കും തെരഞ്ഞെടുക്കപ്പെട്ടു എങ്കിലും രണ്ടാമതൊരു ഒളിമ്പിക്സ് സ്വർണമെന്ന നേട്ടത്തിലേക്ക് ഗിബക്ക് എത്താനായില്ല ആദ്യ രണ്ടു സെറ്റുകൾ നേടിയ ബ്രസീലിനെ പിന്നീടുള്ള മൂന്നു സെറ്റുകൾ നേടി റഷ്യ അട്ടിമറിച്ചു. കഴിഞ്ഞ ബ്രസീൽ ഒളിമ്പിക്സിലെ ദീപശിഖാ വാഹകൻ കൂടിയായിരുന്ന ഗിബെയുടെ പേരിൽ ബ്രസീലിയൻ ഒളിമ്പിക്സ് കമ്മറ്റി "ഒളിമ്പിക്സ് ഹീറോ ഗിബ" എന്ന ഡോക്യൂമെന്ററി പുറത്തിറക്കിയിട്ടുണ്ട്, കൂടാതെ ജീവചരിത്രം "Giba neles " പോർച്ചുഗീസ് ഇറ്റാലിയൻ ഭാഷകളിലേക്ക് വിവർത്തനവും ചെയ്തിട്ടുണ്ട്... 2012 ഒളിമ്പിക്സ് വെള്ളി നേട്ടത്തോടെ രാജ്യാന്തര മത്സരങ്ങളോട് വിട പറഞ്ഞ ഈ മഹാനായ കളിക്കാരൻ ഇപ്പൊ FIVB ഒളിമ്പിക്സ് കമ്മീഷൻ പ്രസിഡണ്ടിന്റെയും ബ്രസീൽ ദേശീയ ടീമിന്റെ മുഖ്യഉപദേശകന്റെയും ചുമതലകൾ വഹിക്കുന്നു ...... നേട്ടങ്ങൾ :- National Team: 1 Olympic Games (2004) 3 World Championship (2002, 2006, 2010) 2 World Cup (2003, 2007) 3 World Grand Champions Cup (1997, 2005, 2009) 8 World League (2001, 2003, 2004, 2005, 2006, 2007, 2009, 2010) 8 South American Championship (1995, 1997, 1999, 2001, 2003, 2005, 2007, 2009) 1 Pan American Games (2007) 3 America’s Cup (1998, 1999, 2001) Individual Awards : 2004 Men’s Olympic Volleyball Tournament “Most Valuable Player” 2006 World League “Most Valuable Player” 2006 Men’s World Championship “Most Valuable Player” 2007 Men’s World Cup “Most Valuable Player” 2007 Pan-American Games “Most Valuable Player” 2008 World League “Best Server” 2009 South American Championship “Best Spiker” Height:1,92 spike reach : 325cm block reach: 312cm സയീദ് തച്ചംപൊയിൽ