Volley-Live | Details

ഇന്ത്യൻ വോളിയിലെ രണ്ടു സൂപ്പർ താരങ്ങൾ

Published on December 06, 2017

വർണ്ണാഭമായ കഴിഞ്ഞ സീസണിലെ മത്സരങ്ങൾക്ക് ശേഷം കേരള വോളിയിൽ അടുത്ത സീസണിലെ കിടിലൻ പോരാട്ടങ്ങൾക്ക് തുടക്കമാവുന്നു ,സംസ്ഥാന സീനിയർ ചാമ്പ്യൻഷിപ്പ് വയനാട് സുൽത്താൻ ബത്തേരിയിൽ തുടരുമ്പോൾ കഴിഞ്ഞ വര്ഷം കേരളത്തിന് അഭിമാനിക്കാവുന്ന സുന്ദര മുഹൂർത്തങ്ങൾ സമ്മാനിച്ച രണ്ടു സൂപ്പർ താരങ്ങളെ അറിയാം ...... കേരളത്തിന് വേണ്ടിയും ബിപിസിൽ കൊച്ചിക്കു വേണ്ടിയും മികവാർന്ന പ്രകടനം പുറത്തെടുക്കുന്ന ജെറോം വിനീതും ,അഖിൻ ജാസും ,ഒരു പരിചയപ്പെടുത്തലിന്റെ ആവശ്യമില്ലാത്ത രണ്ടു താരങ്ങൾ കേരളത്തിലെ വോളിബോൾ കോർട്ടിൽ നിന്ന് കഴിഞ്ഞ സീസണിൽ ഏറ്റവുമധികം കയ്യടികൾ വാങ്ങിക്കൂട്ടിയ ഈ രണ്ടു താരങ്ങൾ തുടരുന്ന സീസണിലും കണ്ണഞ്ചിപ്പിക്കുന്ന പ്രകടങ്ങളുമായി വോളിബോൾ പ്രേമികളുടെ മനസ്സുനിറക്കുമെന്നു പ്രതീക്ഷിക്കാം .... ജെറോം വിനീത് , കെട്ടിയുയർത്തിയ ഗാലറിയിലെ വോളിബോൾ ആവേശത്തിൽ റഫറിയുടെ വിസിൽ മുഴങ്ങിക്കഴിഞ്ഞാൽ പിന്നെയൊരു രക്ഷയുമില്ല ,തൃശൂർ പൂരത്തിലെ വെടിക്കെട്ടിന് തിരികൊളുത്തിയത് പോലെ വശ്യമായ വോളിബോളിന്റെ മാസ്മരിക സൗന്ദര്യങ്ങൾ മുഴുവൻ തന്റെ കളി അഴകിലേക്ക് സന്നിവേശിപ്പിച്ച കൊണ്ട് ചതുരക്കളത്തിന്റെ മുഴുവൻ വശങ്ങളിലേക്കും ആ കൈകളിൽ നിന്ന് ശക്തമായ ആക്രമങ്ങൾ ഇടതടവില്ലാതെ പ്രവഹിച്ചു കൊണ്ടിരിക്കും ,തമിഴ്‌നാട് കേരളത്തിന് കനിഞ്ഞേകിയ സമ്മാനമാണ് ജെറോം വിനീത് എന്ന ഈ പുതുക്കോട്ടയ്ക്കാരൻ ,ഇന്ത്യയിലെ ഏറ്റവും മികച്ച വോളിബോൾ പരിശീലന കളരിയായ srm യിൽ നിന്നാണ് ജെറോം വോളിബോൾ അഭ്യസിച്ചത് പരിശീലകനാവട്ടെ ശ്രീ ദക്ഷിണാമൂർത്തി സാറും ,SRM യൂണിവേഴ്സിറ്റിയിലെ പരിശീലന കാലയളവിൽ തന്നെ ഇന്ത്യയിലെ അറിയപ്പെടുന്ന അറ്റാക്കറാവുവാൻ ജെറോമിനു കഴിഞ്ഞിരുന്നു ,ഫ്രന്റ് റോയിൽ നിന്ന് ഇന്ത്യയിലെ ഏതൊരു ബ്ലോക്കറിന്റെയും പ്രധിരോധക്കോട്ടകൾ നിഷ്പ്രയാസം ജെറോം പൊട്ടിച്ചെറിയും ,ചിലപ്പോയൊക്കെ ആക്രമണങ്ങൾ ബ്ലോക്കിന് മുകളിൽ നിന്നുമാവും ,ബാക് റോയിൽ നിന്നുള്ള ജെറോമിന്റെ അറ്റാക്കുകൾക്കു തീഷ്ണത അധികമാണ് അതും നൊടിയിടയിൽ എതിരാളികളുടെ മൈൻഡ് സെറ്റാവുന്നതിനു മുന്നേ തമിഴ് കരുത്തുമായി ജെറോം ആക്രമിച്ചു തിരിച്ചു പോവും. ഇരിപ്പിടത്തിൽ നിന്ന് അറിയാതെ എഴുന്നേറ്റു നിന്ന് പോവുന്ന ഒരു മാന്ത്രികതയുണ്ട് ജെറോമിന്റെ ജമ്പിങ് സർവീസുകൾക്ക് ഒരു നിമിഷം ഇത്രവലിയ പ്രഹരം ബോളിലേക്ക് തൊടുത്താൽ അത് പൊട്ടിപ്പോവുമോ എന്ന് വരെ നമ്മൾ ശങ്കിച്ച് പോവാം ,ഇന്റർനാഷണൽ ഗ്രാഫിൽ മണിക്കൂറിൽ നൂറിനടുത്തേക്ക് ചീറിപ്പായുന്ന ബോംബേറുകളാണ് ജെറോം എന്ന പുതുക്കോട്ടയ്‌ക്കാരൻ തൊടുത്തു വിടുന്നത് ,രണ്ടു സർവീസുകൾ കൃത്യമായി പോയന്റുകൾ നേടിയാൽ മൂന്നാമത്തെ എയ്സിനു കൈവെക്കാൻ എതിരാളികൾ ഒന്ന് വിറക്കും ,8000 ആരാധകരെ ഉൾക്കൊള്ളാൻ കഴിയുന്ന ചെന്നൈ ജവാഹർലാൽ നെഹ്‌റു ഇൻഡോർ സ്റ്റേഡിയത്തിൽ തമിഴ്‌നാടിന്റെ സീനിയർ ലിബറോ പ്രഭാ കവിയെ മലർത്തിയടിച്ച ആ ജമ്പാൻ സർവീസ് എങ്ങനെയാണ് ഓർക്കാതിരിക്കാൻ കഴിയുക ,ജെറോമിന്റെ കൈക്കരുത്തു പ്രഭ SRM യൂണിവേഴ്സിറ്റിയിൽ നിന്ന് അറിഞ്ഞിട്ടുണ്ടെങ്കിലും ഇത്രവലിയൊരു വേദിയിൽ നിന്ന് ആദ്യമായാണ് ,ആയൊരു ഞെട്ടൽ അന്ന് പ്രഭയുടെ മുഖത്തു കാണുകയും ചെയ്തു . കഴിഞ്ഞ സീസണിൽ രണ്ടു സുവർണ്ണ നേട്ടങ്ങളാണ് ജെറോം കേരളാ വോളിക്ക് സമ്മാനിച്ചത് അതിൽ ഏറ്റവും സുപ്രധാന നേട്ടം കേരളത്തിന്റെ ദേശീയ കിരീടം തന്നെയായിരുന്നു ,കരുത്തരായ തമിഴ്നാടിനെയും തുടർച്ചയായ കിരീട നേട്ടം സ്വന്തമാക്കിയ റയിൽവേസിനെ ഫൈനലിലും കീഴടിക്കായിരുന്നു ജെറോമിന്റെയും കൂട്ടാളികളുടെയും അഞ്ചാമത്തെ കിരീടനേട്ടം , 2013 ലാണ് SRM യൂണിവേഴ്സിറ്റിയിലെ പഠനശേഷം ജെറോം ജോലി തേടി ബിപിസിൽ തട്ടകത്തിലെത്തുന്നത് ഭാവിയിലേക്ക് കണ്ണുകൾ പായിക്കുന്ന ബിപിസിൽ നിരക്ക് ജെറോമിനെ തള്ളിക്കളയാൻ കഴിയുമായിരുന്നില്ല ,അർജുന അവാർഡ് ജേതാവും ബിപിസിൽ കൊച്ചിയുടെ സൂപ്പർതാരവുമായ ടോം ജോസഫ് പരിക്കിന്റെ പിടിയിലായപ്പോൾ ഇന്ത്യയിലെ ബ്രഹ്‌മാണ്ഡ വോളിബോൾ ക്ലബ്ബിനെ വിജയങ്ങളിൽ നിന്ന് വിജയങ്ങളിലേക്ക് നയിക്കാൻ ജെറോം പ്രാപ്തനായിരുന്നു .2014 ഡൽഹിയിൽ നടന്ന സൗത്ത് ഏഷ്യൻ ഗെയിംസിലും സൗത്താഫ്രിക്കയിൽ നടന്ന ഇന്ത്യൻ ടീമിന്റെ നീലക്കുപ്പായത്തിൽ ഈ ഇരുപത്തിമൂന്നുകാരൻ ഉണ്ടായിരുന്നു . ദേശീയ ചാമ്പ്യൻഷിപ്പിന് ശേഷം വാരണാസിയിൽ നടന്ന ഫെഡറേഷൻ കപ്പിലും ഫൈനൽ വരെ മികവാർന്ന പ്രകടനമാണ് ജെറോം പുറത്തെടുത്തത് ,തുടർച്ചയായ വിശ്രമമില്ലാതെ നടന്ന മത്സരങ്ങളിൽ നിന്ന് ജെറോമിനു പരിക്ക് പിടിപെട്ടത് കേരളത്തിന്റെ ഡബിൾ കിരീടനേട്ടമെന്ന മോഹമാണ് പൊളിഞ്ഞു പോയത് ,എങ്കിലും ദേശീയ ചാംപ്യൻഷിപ്പിലെയും ഫെഡറേഷൻ കപ്പിലേയും പ്രകടങ്ങൾ ജെറോമിന്റെ കരിയറിലെ അവിസ്മരണീയ മുഹൂർത്തങ്ങളായിരുന്നു ,ദേശീയ ചാമ്പ്യൻഷിപ്പിൽ ഏറ്റവും മികച്ച താരത്തിനുള്ള അവാർഡ് വാങ്ങിയ ജെറോം പിന്നീട് കേരളത്തിൽ നടന്ന മുഴുവൻ കളിയിലെയും സൂപ്പർ താരമായി,വാടകരയിൽ നടന്ന ഓൾ ഇന്ത്യ പരിക്ക് മൂലം ജെറോമിനു മുഴുമിപ്പിക്കാൻ കഴിഞ്ഞിരുന്നില്ല ,ഇന്റർനാഷണൽ വോളിബോൾ ഫെഡറേഷൻ ഇന്ത്യൻ ടീമിന്റെ അന്താരാഷ്‌ട്ര മത്സരങ്ങൾക്ക് വിലക്കേർപ്പെടുത്തിയത് ജെറോമിനെ പോലൊരു താരത്തിന്റെ ഇന്റർനാഷണൽ കരിയറിനെയാണ് ബാധിച്ചത് . ഏഷ്യൻ ചാംപ്യൻഷിപ്പിനുള്ള ക്യാമ്പിലേക്ക് ക്ഷണിക്കപ്പെട്ടെങ്കിലും പരിക്ക് മൂലം ജെറോം ക്യാമ്പിൽ റിപ്പോർട്ട് ചെയ്തിട്ടില്ല ,എത്രയും പെട്ടെന്ന് പരിക്കുകൾ മാറി വോളിബോൾ കോർട്ടിൽ അമിട്ടുകൾ പൊട്ടിച്ചെറിയാൻ ജെറോം വരുമെന്ന് പ്രതീക്ഷിക്കാം ,കാത്തിരിക്കുകയാണ് ജെറോമിന്റെ ഇടിമിന്നൽ പിണറുകൾ കോർട്ടിൽ മുത്തംവെച്ചു കടന്നു പോവുന്നത് കാണാൻ ..... അഖിൻ ജാസ് :- ഇന്ത്യൻ വോളിയിലെ പ്രധിരോധം കാക്കുന്ന പടനായകനാണ് തിരുവനന്തപുരം പള്ളിക്കൽ സ്വദേശിയായ അഖിൻ ജാസ് ,ഇന്ന് ഇന്ത്യയിലെ ഏറ്റവും മികച്ച ബ്ലോക്കർ ആരാണെന്നു ചോദിച്ചാൽ ഉത്തരമായി അഖിൻ ജാസ് എന്നാവും വോളിപ്രേമികൾക്ക് പറയാനുണ്ടാവുക ,ഏത് കനത്ത ആക്രമണത്തെയും പ്രധിരോധിക്കാൻ അഖിൻ മിടുക്കനാണെകിൽ എതിരാളികളുടെ വിടർത്തിവെച്ച കൈകൾക്കു മുകളിൽ നിന്ന് ഷോർട്ട്‍ബോൾ അറ്റാക്കുകൾ ചെയ്യാൻ മിടു മിടുക്കനാണ് ,ആക്രമണത്തെ പോലെ പ്രധാനമാണ് പ്രതിരോധവും എന്ന പുതിയ കാലത്തെ തന്ത്രങ്ങളിൽ പരിശീലകർക്ക് ഒഴിച്ച് കൂടാൻ കഴിയാത്തൊരു താരമുണ്ടെങ്കിൽ അത് അഖിൻ മാത്രമാണ് . കഴിഞ്ഞ സീസണിൽ ദേശീയ ചാമ്പ്യൻഷിപ്പിലും ഫെഡറേഷൻ കപ്പിലും മികവാർന്ന പ്രകടനം കാഴ്ചവെച്ച അഖിന്റെ പോരാട്ട വീര്യം കേരളത്തിൽ നടന്ന മുഴുവൻ ഓൾ ഇന്ത്യ വോളിയിലും നാം കണ്ടതാണ് .ഇന്ത്യ കണ്ട എക്കാലത്തെയും മികച്ച ബ്ലോക്കർ ആയ സുബ്ബറാവുനൊപ്പം കാലിബറുള്ള അഖിൻ ഇന്ന് നിലവിൽ ഇന്ത്യയിലെ ഏറ്റവും ബ്ലോക്ക് റീച്ചുള്ള താരം കൂടിയാണ് ,ഇന്ത്യൻ സീനിയർ ടീമിന്റെ പരിശീലകനും ദ്രോണാചാര്യ അവാർഡ് ജേതാവുമായ ശ്രീ :ശ്രീധരൻ സാറിന്റെ ചെന്നൈയിലുള്ള വോളിബോൾ അക്കാഡമിയിൽ നിന്ന് കളി പഠിച്ചിറങ്ങിയ അഖിൻ ഏതൊരു ആക്രമണത്തെയും നൊടിയിടകൊണ്ടു കൊണ്ട് പ്രധിരോധിക്കാൻ ശേഷിയുള്ള താരമാണ് ,2013 ൽ തമിഴ് നാട് സീനിയർ ടീമിനൊപ്പം ദേശീയ കിരീടം നേടിയ അഖിൻ ആ വർഷം ബിപിസിൽ കൊച്ചിയുടെ ഭാഗമായതോടു കൂടിയാണ് കൂടുതൽ ശ്രദ്ധിക്കപ്പെട്ടു തുടങ്ങിയത് ,2014 ൽ കോഴിക്കോട് നടന്ന നാഷണൽ ഗെയിംസിൽ ആദ്യമായി കേരളത്തിന്റെ കുപ്പായമിട്ട അഖിന്റെ കൈക്കരുത്തിൽ കേരളം കുതിച്ചു കയറി പക്ഷേ സെമിയിൽ സർവീസസുമായി മത്സരിക്കുമ്പോൾ കാലിനു പരിക്ക് പറ്റിയത് കേരളത്തിന്റെ സ്വർണ്ണ മോഹങ്ങൾക്കാണ് മങ്ങലേൽപ്പിച്ചത് ,2015 ൽ ബാന്ഗ്ലൂരിൽ നടന്ന സീനിയർ ചാമ്പ്യൻഷിപ്പിലും പരിക്ക് വില്ലനായി അഖിന്റെ കൂടെയുണ്ടായിരുന്നു ഫൈനലിൽ റയിൽവേയോട് കേരളം തോൽക്കുമ്പോൾ പരിക്ക് വകവെക്കാനത്തെ കേരളത്തിന്റെ പ്രതിരോധം കാക്കാൻ അഖിൻ മുന്നിലുണ്ടായിരുന്നു . ഏതൊരു ആക്രമണകാരിയുടെയും മനോവീര്യം തകർന്നു പോവുന്ന പ്രതിരോധമാണ് അഖിൻ തീർക്കുന്നത് ,എത്ര കരുത്തുറ്റ പ്രഹരമാണെങ്കിലും അഖിന്റെ കൈക്കുള്ളിലൂടെ പുറത്തു കടക്കുന്നത് അപൂർവ കാഴ്ചയാണ് ,ഇപ്പോൾ ബിപിസിൽ കൊച്ചിക്കും കേരളത്തിനും വേണ്ടി ജെയ്സിഅണിയുന്ന മുത്തുസാമുമായി മികച്ച കോമ്പിനേഷൻ ഗെയിമാണ് അഖിൻ കളിക്കുന്നത് ,3 .30 മീറ്റർ ഉയരെ നിന്നും പ്രതിരോധം തീർക്കാൻ കഴിവുള്ള അഖിൻ ഇടയ്ക്കു ഇന്ത്യയിലെ പ്രശസ്തമായ വോളിബോൾ കളരിയിയായ കോഴിക്കോട് സായിയിൽ നിന്നും മൂന്നു മാസത്തോളം പരിശീലനം നേടിയിരുന്നു .3 .58 മീറ്റർ മുകളിൽ നിന്നാണ് അഖിൻ ആക്രമണങ്ങൾ തൊടുക്കുന്നതു ,പുതിയ സീസണിൽ എറണാകുളം ജില്ലാ ചാമ്പ്യൻഷിപ്പിൽ ബിപിസിൽ ടീമിനെ കിരീടമണിയിച്ചു കൊണ്ട് അഖിൻ തുടങ്ങിരിക്കുന്നു ഇനി വരാനിരിക്കുന്നത് അഖിൻ എന്ന കിടുക്കാച്ചി താരത്തിന്റെ തട്ടുതകർപ്പൻ പ്രകടനങ്ങളാണ് ,2015 ഡൽഹിയിൽ നടന്ന സൗത്ത് ഏഷ്യൻ ഗെയിംസിൽ ഇന്ത്യൻ ടീമിലേക്ക് പരിഗണിക്കപ്പെടാതിരുന്ന അഖിൻ ഇപ്പോൾ ഔരംഗാബാദിൽ ഇന്ത്യൻ ദേശീയ ടീമിന്റെ പരിശീലന ക്യാമ്പിലാണ് .ഈ സീസണിൽ ഇന്ത്യൻ ടീമിനൊപ്പം കളിക്കാൻ ഏറ്റവും യോഗ്യനായ താരത്തിന്റെ കൈകളിലൂടെ ഇന്തോനേഷ്യയിൽ നടക്കുന്ന ഏഷ്യൻ ഗെയിംസിൽ ഇന്ത്യക്ക് വലിയ നേട്ടമുണ്ടാക്കാൻ സാധിക്കട്ടെ എന്നാശംസിക്കുന്നു സയീദ് -വോളി ലൈവ്.