Volley-Live | Details

നന്ദി ബീക്കൺ സ്പോർട്സ് .

Published on November 28, 2018

 

സ്വപ്ന സുന്ദരമായ നിമിഷങ്ങളിലൂടെയാണ് ഇപ്പോൾ ഇന്ത്യൻ വോളിയുടെ പ്രയാണം.....

 കാണികളും കളിക്കാരും മുതൽ വോളിബോളിനെ ഇഷ്ടപ്പെടുന്ന എല്ലാവരും ആവേശത്തോടെ നോക്കി കാണുന്ന  പ്രോ വോളി പ്രഖ്യാപിച്ചത് മുതൽ കേരളത്തിന്റെ ഒരു ടീമിന് വേണ്ടി ആവേശത്തോടെ കാത്തിരുന്നതായിരുന്നു, ആ ആവേശത്തെ വാനോളം ഉയർത്തിയാണ് ബീക്കൺ ഇൻഫോടെക്കും ബീക്കൺ സ്പോർട്സും കൈകോർത്തുകൊണ്ട്  കേരളത്തിലെ വോളിബോൾ ആരാധകർക്ക് സ്വന്തമായി '' കാലിക്കറ്റ് ഹീറോസ്' '' ടീമിനെ നൽകിയത് ...,  അതിനു കേരളത്തിലെ ഓരോ വോളിബോൾ ആരാധകരും നിങ്ങളൊരോരുത്തരോടും കടപ്പെട്ടിരിക്കും ...,

ഈ ഉദ്യമത്തിന്റെ വിജയത്തിനായി ഒന്നിച്ചു നിന്ന ബീക്കണിന്റെ സാരഥികളായ ജഷീർ, ഷംനാസ്, സജീർ , ശ്രീജിത്ത്, ഫൈസ് , ജാബിർ , സഫീർ എന്നിവരെ എത്ര അഭിനന്ദിച്ചാലാണ് മതിവരിക..., ഞങ്ങൾ വോളിലവേഴ്സ് നിങ്ങളോട് എത്രമാത്രം കടപ്പെട്ടിരിക്കുന്നു ......

സോഷ്യൽ മീഡിയയിൽ വോളി ലൈവ് വളരെ ചെറിയ പ്ലാറ്റ് ഫോം ആണെങ്കിലും കഴിവിന്റെ പരമാവധി  നമ്മളുടെ എല്ലാ പിന്തുണയും കാലിക്കറ്റ് ഹീറോസിന് നൽകിയിരിക്കും. 

കേരളക്കരക്ക് സ്വന്തമായി ഒരു ടീമിനെ നൽകിയ കാലിക്കറ്റ് ഹീറോസിനേയും കളിക്കാരെയും കാണികളേയും ഒരുമിച്ചു ഒരു കുടക്കീഴിലെത്തിച്ച് നമുക്കീ സുന്ദര നിമിഷങ്ങൾ ആഘോഷിക്കാം..., പ്രഥമ പ്രോ വോളി സീസണിലെ ആദ്യ കിരീടം ചൂടിക്കൊണ്ടു തന്നെ.....

കാലിക്കറ്റ് ഹീറോസ്?
നമ്മുടെ ഹീറോസ്?

#വോളിലൈവ്