Volley-Live | Details

പ്രൊ വോളി , നേട്ടം കൊയ്തു മലയാളി താരങ്ങൾ

Published on December 16, 2018

 പൊന്നും വിലക്ക് വിറ്റു പോയ മലയാളി സൂപ്പർ താരങ്ങൾ .

1. അഖിൻ ജാസ് -10 ലക്ഷം ((ചെന്നൈ )
2. മുത്തുസാം 10 ലക്ഷം ( ഹൈദരാബാദ് )
3. രതീഷ് സി കെ 9.8 ലക്ഷം ( കോഴിക്കോട് )
4. അജിത് ലാൽ 8.6 ലക്ഷം ((കോഴിക്കോട് )
5. ജെറോം വിനീത് 8 ലക്ഷം ( കോഴിക്കോട് )
6. വിബിൻ എം ജോർജ്‌ 4.8 ലക്ഷം ( ചെന്നൈ )
7. മനു ജോസഫ് 4.2 ലക്ഷം ( കൊച്ചി )
8. രോഹിത് 3 ലക്ഷം ( കൊച്ചി )
9. കപിൽ ദേവ് 2.6 ലക്ഷം ( ചെന്നൈ ) 
10. ജിത്തു 1 ലക്ഷം ( കോഴിക്കോട് )
11. ലിജോ 1 ലക്ഷം ( അഹമ്മദാബാദ് )
12. മുജീബ് 1 ലക്ഷം ( കൊച്ചി )

ഇന്ത്യൻ വോളിക്ക് മലയാളത്തെ മാറ്റി നിർത്തി ഒരു ചരിത്രം പറയാനാവില്ല , ദേശീയ താരങ്ങളിൽ മികച്ച നേട്ടമുണ്ടാക്കി മുത്തുസാമും , അജിത് ലാലും , രതീഷും വിസ്മയിപ്പിച്ചു , ഏറ്റവും വലിയ തുകക്ക് വിറ്റുപോയ അഞ്ചു താരങ്ങളിൽ മൂന്നും മലയാളി താരങ്ങളാണ് , ഇതിൽ കാലിക്കറ്റ് ഹീറോസ് 9.8 ലക്ഷത്തിന് സ്വന്തമാക്കിയ ലിബറോ ck രതീഷ് ദേശീയ താരങ്ങളുടെ പട്ടികയിൽ നിന്ന് ഒരു ലക്ഷത്തിന് തുടങ്ങിയാണ്‌ 9.8 ലേക്കെത്തിയത് , ഏറ്റവും വിലപിടിപ്പുള്ള മലയാളി താരം അഖിൻ ബിപിസിൽ കൊച്ചിയുടെ ഇന്റർനാഷണൽ താരമാണ് , ജൂനിയർ താരങ്ങളിൽ ഏറ്റവുമധികം നേട്ടം കൊയ്‌ത അജിത് ലാലും , ഹൈദരാബാദ് സ്വന്തമാക്കിയ സെറ്റർ മുത്തുസാമിയും ഭാവി ഇന്ത്യയുടെ പ്രതീക്ഷയാണ് .

വോളി ലൈവ് 

#Volley_Live