Volley-Live | Details

ഉത്തര മേഖലാ വോളി കോഴിക്കോട് ചാമ്പ്യന്മാർ .

Published on December 17, 2018

ഉത്തരമേഖലാ വോളിബോൾ ടൂർണ്ണമെൻ്റിൽ #കോഴിക്കോട് വിജയികളായി.

വയനാട് ജില്ലയിലെ കല്ലൂരിൽ വെച്ച് നടന്ന ചാമ്പ്യൻഷിപ്പിൽ ഉത്തരമേഖലയിലെ കാസർഗോഡ്,കണ്ണൂർ,കോഴിക്കോട്,വയനാട്, മലപ്പുറം തുടങ്ങിയ 5 ടീമുകളാണ് പങ്കെടുത്തത്.

ഇന്നലെ നടന്ന ഫൈനൽ മത്സരത്തിൽ ഒന്നിനെതിരെ മൂന്ന് സെറ്റുകൾക്ക് മലപ്പുറത്തെയാണ് കോഴിക്കോട് പരാജയപ്പെടുത്തിയത്.

ഡിസംബർ 21 മുതൽ കോഴിക്കോട് ജില്ലയിലെ കുന്ദമംഗലത്ത് വെച്ച് നടക്കുന്ന സൂപ്പർ ലീഗിലേക്ക് കോഴിക്കോടും മലപ്പുറവും യോഗ്യത നേടി.

 

അത്യന്തം ആവേശകരമായ ഫൈനൽ മത്സരത്തിൽ ബീക്കൺ സ്പോർട്സിന്റെ യുവ താരങ്ങളുമായെത്തിയ മലപ്പുറമാണ് ആദ്യ സെറ്റ് നേടിയത് 25,21 , ഇന്ത്യൻ ഇന്റർ നാഷണൽ താരങ്ങളുമായെത്തിയ കോഴിക്കോടിനെ അത്ഭുതപ്പെടുത്തിയായിരുന്നു ആദ്യ സെറ്റിലെ മലപ്പുറത്തിന്റെ വിജയം , വെങ്കിടേഷും , ആസിഫ് മോനും , സച്ചിനും സെറ്റർ മുബഷിറും , എംടി അസീസും , രതീഷും , ഹഫീലും , രാഗേഷ് കെ ജിയുമടങ്ങുന്ന നിറയെ ഞെട്ടിച്ചു , രണ്ടാം സെറ്റിലും മലപ്പുറം ലീഡ് തുടർന്നത് നല്ലൊരു മത്സരം കാണികൾക്ക് സമ്മാനിച്ചു .

 

രണ്ടാം സെറ്റിലെ അവസാന ലാപ്പിൽ കോഴിക്കോടിന്റെ അനുഭവ സമ്പത്തിനു മുന്നിൽ മലപ്പുറം കീഴടങ്ങുകയായിരുന്നു , 25-23 നായിരുന്നു രണ്ടാം സെറ്റ് കോഴിക്കോട് നേടിയത് , മൂന്നാം സെറ്റിലെത്തിയപ്പോയേക്കും കോഴിക്കോട് മികച്ച ഫോമിലേക്കെത്തി , മലപ്പുറത്തിന് വേണ്ടി ഇന്റർനാഷണൽ കിഷോർ കുമാറും കളിക്കാനെത്തിയിരുന്നു , മൂന്നും നാലും സെറ്റുകൾ നേടി അർഹിച്ച വിജയം കോഴിക്കോട് സ്വന്തമാക്കുകയായിരുന്നു , കോഴിക്കോടിന് വേണ്ടി സെറ്റർ ജിതിനും , പ്രൊ വോളിയിലെ വിലകൂടിയ താരങ്ങളിൽ ഒരാളായ ലിബറോ രതീഷും മികച്ചു നിന്നു .

 

വോളി ലൈവ്

കാലിക്കറ്റ് ഹീറോസ്