Volley-Live | Details

സംസ്ഥാന സീനിയർ വോളിക്ക് ഇന്ന് തുടക്കം

Published on December 21, 2018

2018 വർഷത്തെ സീനിയർ സ്റ്റേറ്റ് വോളിബോൾ ചാമ്പ്യൻഷിപ്പിന് ഈവർഷത്തെ വേദിയൊരുക്കുന്നത് കോഴിക്കോട് ജില്ലയിലെ കുന്നമംഗലം എന്ന സ്ഥലത്തുള്ള സാൻഡോസ് ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ് ആണ്. പ്രവർത്തനങ്ങൾ ക്രോഡീകരിച്ച് നടത്തുന്നത് സെക്രട്ടറി റിഷാദ് കുന്നമംഗലം പ്രസിഡൻറ് മുഹ്സിൻ കുന്നമംഗലം എന്നിവരാണ്.

സാമൂഹിക, സാംസ്കാരിക, കായിക രംഗങ്ങളിൽ മലബാറിലെ മികച്ച പ്രവർത്തനങ്ങൾ കാഴ്ചവെക്കുന്നത്.
സാൻഡോസ് ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ് നടത്തുന്ന പ്രവർത്തനങ്ങൾ പ്രശംസനീയമാണ്..

ഈവർഷത്തെ സ്റ്റേറ്റ് വോളിബോൾ ചാമ്പ്യൻഷിപ്പ് അടിമുടി പരിഷ്കാരം വരുത്തി പുതിയൊരു ഭാവത്തിൽ ആണ് അസോസിയേഷൻ നടപ്പിലാക്കുന്നത്. കേരളത്തെ മൂന്നു സോണുകളായി തിരിച്ച് ജില്ലാതലത്തിൽ മത്സരങ്ങൾ നടത്തി അതിൽ നിന്നും വിജയിച്ചു വരുന്ന ടീമുകളെ സോണൽ തലത്തിൽ മത്സരിപ്പിച്ച് അവരിൽ നിന്നും മികച്ച 2 ടീമുകളെ കണ്ടെത്തി ആ ടീമുകളെ പങ്കെടുപ്പിച്ചുകൊണ്ട് സൂപ്പർ സോണൽ എന്ന പേരിലാണ് ഈവർഷത്തെ ചാമ്പ്യൻഷിപ്പുകൾ നടക്കുന്നത്. ഈ ഒരു ഉദ്യമമാണ് സാൻഡോസ് ധൈര്യപൂർവ്വം ഏറ്റെടുത്തിരിക്കുന്നത്.

സീനിയർ ചാമ്പ്യൻഷിപ്പിൽ നിന്നും ലഭിക്കുന്ന വരുമാനത്തിൽ നിന്നും 50% മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് 20% പഞ്ചായത്തിലെ നിർധനരായ ആളുകളെ സഹായിക്കുന്നതിനും 30% വളർന്നുവരുന്ന കായികതാരങ്ങൾക്ക് പരിശീലനം നൽകുന്നതിനും മാറ്റിവച്ചിരിക്കുന്നു....

ചാമ്പ്യൻഷിപ്പിന് വോളി ലൈവ് ന്റെ ആശംസകൾ .
മത്സരങ്ങളുടെ വിവരങ്ങൾ വോളി ലൈവ് ഫേസ്ബുക്ക് പേജിലൂടെ തത്സമയം അറിയാം .

കാലിക്കറ്റ് ഹീറോസ് 
എന്റെ ടീമാണെന്റെ , ഹീറോ

Pro Volleyball 
Season 1
2019 February 2-22
Kochi | Chennai