Volley-Live | Details

കിഷോർ കുമാറും , സജ്ജാദ് ഹുസൈനും , കാലിക്കറ്റ് ഹീറോസിന്റെ പരിശീലകർ

Published on January 21, 2019

മലയാളിക്ക് ഒരു പരിചയപ്പെടുത്തലിന്റെ ആവശ്യമില്ലാത്ത വോളിബോൾമുഖമാണ് കിഷോർ കുമാർ , അന്തർദേശീയ മത്സരങ്ങളിലെയും , ദേശീയചാംപ്യൻഷിപ്പുകളിലെയും പരിചയ സമ്പത്തുമായി പരിശീലത്തിലേക്ക്കാലെടുത്തുവെച്ച കിഷോർ കുമാർ നിലവിൽ ബീക്കൺ സ്പോർട്സിന്റെപരിശീലകനാണ് , പുതിയ ചുവടുവെപ്പിന് ഒരുങ്ങുന്ന കാലിക്കറ്റ് ഹീറോസിന്വലിയയൊരു മുതൽക്കൂട്ടാകും കിഷോർ കുമാർ എന്ന ബിപിസിൽകൊച്ചിയുടെ എക്കാലത്തെയും മികച്ച താരം .


*SAJAD HUSAIN MALIK*

അതെ..സജദ് ഹുസൈന്‍ മാലിക്ക്..
അങ്ങ് വടക്ക് മഞ്ഞുമലകളുടെ പറുദീസയായ ജമ്മു കാശ്മീരില്‍നിന്നുമാണ് നമ്മുടെ കോച്ചിന്‍റെ ആഗമനം..
ആകർഷണീയമായ വൃക്തിത്വം..നല്ല പെരുമാറ്റം..ജമ്മുകാശ്മീര്‍നാഷ്ണല്‍ വോളി താരമായ സജാദ് സര്‍ ഇപ്പോഴും നല്ല ഫിറ്റ്നസ് നില നിര്‍ത്തുന്നു..നിലവില്‍ ജമ്മു കാശ്മീര്‍ പോലീസിൽ ഇന്‍സ്പെക്ടറാണ്... പോലീസിലെ സ്പോര്‍ട്സ് ഇന്‍ചാര്‍ജും വോളിബോള്‍ ചീഫ് കോച്ച് സ്ഥാനവും വഹിച്ച് പോരുന്നു..കൂടാതെ 2005 മുതല്‍ ജമ്മു കാശ്മീര്‍ സീനിയര്‍ടീമിന്‍റെ കോച്ചായും പ്രവര്‍ത്തിച്ചു വരുന്നു..
2005 ല്‍ സ്റ്റേറ്റ് ടീമിന്‍റെ കോച്ചായി തുടങ്ങിയ സജാദ് സര്‍ 2010ല്‍ഇന്ത്യന്‍ യൂത്ത് ടീമിന്‍റെ സഹപരിശീലകനായി വേഷമണിഞ്ഞു..പിന്നീട് 2012 ല്‍ ഇന്ത്യന്‍ ജൂനിയര്‍ ടീമിന്‍റെ അസി:കോച്ചായും 2013 ല്‍ വേള്‍ഡ് ചാമ്പ്യന്‍ഷിപ്പിനുള്ള ഇന്ത്യന്‍ജൂനിയര്‍ ടീമിന്‍റെ അസി:കോച്ചായും 2014ല്‍ എഷ്യന്‍ചാമ്പ്യന്‍ഷിപ്പിനുള്ള ഇന്ത്യന്‍ ജൂനിയര്‍ ടീമിന്‍റെ അസി:കോച്ചായും പ്രവര്‍ത്തിച്ചിട്ടുണ്ട്..Fivb യുടെ ലെവല്‍1,ലെവല്‍ 2, കോഴ്സ് ചെയ്തിട്ടുള്ള സജാദ് സര്‍ കോച്ചിംങ്ങില്‍പട്യാലയില്‍ നിന്നും NIS നേടിയിട്ടുണ്ട്...

അച്ഛന്‍ അബ്ദുല്‍ റഹ്മാന്‍ നാഷ്ണല്‍ താരവും കോച്ചുമായിരുന്നു.. ജേഷ്ഠ സഹോദരനും നാഷ്ണല്‍ വോളിബോള്‍ താരം തന്നെ...

പൊതുവേ കേരളീയര്‍ വോളിബോളിനെ ഏറെ നെഞ്ചിലേറ്റുന്നവർ ആണ് എന്നാണ് സാറിന്‍റെ അഭിപ്രായം..
കാലിക്കറ്റ് ഹീറോസിന്‍റെ കോച്ചായി വന്നതിലും അദ്ദേഹം അതിയായി സന്തോഷം രേഖപ്പെടുത്തുന്നു...
ടീമിനു വേണ്ടി തന്‍റെ കഴിവിന്‍റെ പരമാവധി പ്രയത്നിക്കുമെന്നും സര്‍ പറയുന്നു...

കാലിക്കറ്റ് ഹീറോസിനെ വിജയത്തിലേക്ക് നയിക്കാന്‍ സാറിനു കഴിയട്ടെ എന്ന് ആശംസിക്കുന്നു..
എല്ലാവിധ ഭാവുകങ്ങളും നേരുന്നു....