Volley-Live | Details

പ്രിൻസസ് കപ്പ് ഇന്ത്യ സെമിയിൽ .

Published on May 15, 2018

തായ്‌ലൻഡിൽ നടക്കുന്ന ഇരുപതാമത് പ്രിൻസസ് സൗത്ത് ഈസ്റ്റ് ഏഷ്യൻ അണ്ടർ 17 ഗേൾസ് വോളീബോൾ ചാമ്പ്യൻഷിപ്പിൽ ഇന്ത്യ സെമിയിൽ .

അവസാന ലീഗ് മാച്ചിൽ ന്യൂസിലൻഡിനെ ശക്തമായ പോരാട്ടത്തിൽ കീഴടക്കിയാണ് ഇന്ത്യ സെമിയിലെത്തിയത് .

 

ആദ്യ മത്സരത്തിൽ സിംഗപ്പൂരിനെയും രണ്ടാം മത്സരത്തിൽ കസാക്കിസ്ഥാനെയും നിഷ്പ്രയാസം കീഴടക്കിയ ഇന്ത്യക്ക് ന്യൂസിലാൻഡിനു മുന്നിൽ അൽപ്പം വിയർപ്പൊഴുക്കേണ്ടി വന്നു എങ്കിലും മൂന്നു മത്സരവും ജയിച്ചു ഗ്രൂപ്പ് ബി ചാമ്പ്യന്മാരായിട്ടാണ് ഇന്ത്യയുടെ സെമി പ്രവേശം .

 

നാളെയാണ് സെമി ഫൈനൽ മത്സരങ്ങൾ , ഗ്രൂപ്പ് മത്സരങ്ങൾ അവസാനിച്ചാൽ മാത്രമേ ആരാണ് സെമിയിൽ എതിരാളികൾ എന്ന് അറിയാൻ പറ്റൂ .

 

വോളി ലൈവ് .

 

ഇന്നത്തെ മത്സരത്തിന്റെ ഫോട്ടോകൾ ഈ ലിങ്കിൽ ലഭ്യമാണ് .

http://www.volleylive.in/gallery-photos/55