Volley-Live | Details

പ്രിൻസസ് കപ്പ് സെമിയിൽ ഇന്ത്യ ഇന്ന് ഓസ്‌ട്രേലിയക്കെതിരെ .

Published on May 15, 2018

തായ്‌ലൻഡിൽ നടക്കുന്ന ഇരുപതാമത് പ്രിൻസസ് സൗത്ത് ഈസ്റ്റ് ഏഷ്യൻ അണ്ടർ 17 ഗേൾസ് വോളീബോൾ ചാംപ്യൻഷിപ്പ് സെമിയിൽ ഇന്ത്യ ഇന്ന്  ഓസ്‌ട്രേലിയക്കെതിരെ മത്സരിക്കും .

ഗ്രൂപ്പ് സ്റ്റേജിൽ സിംഗപ്പൂരിനെ നേരിട്ടുള്ള സെറ്റുകൾക്ക് കീഴടക്കി തുടങ്ങിയ ഇന്ത്യ മൂന്നു മത്സരങ്ങളിലും വിജയം നേടി ഗ്രൂപ്പ് ചാമ്പ്യന്മാരായാണ് സെമി ഫൈനലിന് യോഗ്യത നേടിയത് പൂള് എ യിൽ രണ്ടാം സ്ഥാനക്കാരായ ഓസ്‌ട്രേലിയ ആണ്  ഇന്ത്യയുടെ എതിരാളികൾ  , സിംഗപ്പൂരിനെതിരെ ആദ്യ മത്സരത്തിൽ പ്രതീക്ഷക്കൊത്ത  പ്രകടനം പുറത്തെടുക്കാൻ കഴിഞ്ഞില്ലെങ്കിലും നേരിട്ടുള്ള സെറ്റുകൾക്ക് അവരെ തോൽപ്പിക്കാൻ കഴിഞ്ഞത് ചാമ്പ്യൻഷിപ്പിൽ മുന്നോട്ടുള്ള പ്രയാണം ഇന്ത്യക്കു എളുപ്പമായി രണ്ടാമത്തെ മത്‌സരത്തിൽ ചാംപ്യൻഷിലെ മികച്ച ടീമുകളിൽ ഒന്നായ കസാക്കിസ്ഥാനെ തോൽപ്പിക്കാൻ കഴിഞ്ഞത് ഇന്ത്യൻ ക്യാമ്പിന്റെ ആസ്ത്മവിശ്വാസം ഇരട്ടിയാക്കി നേരിട്ടുള്ള സെറ്റുകൾക്ക് തന്നെയായിരുന്നു രണ്ടാം മത്സരത്തിലും ഇന്ത്യയുടെ വിജയം .

തമിഴ്‌നാട്ടിൽ നിന്നും എളകിയ മുത്തുവിന്റെ മിന്നും പ്രകടനമാണ് ഇന്ത്യയുടെ വിജയങ്ങൾ എളുപ്പമാക്കുന്നത് ,മൂന്നു കളിയിലും മികച്ച പ്രകടനമാണ് ഇ തമിഴ് യുവ താരം പുറത്തെടുത്തത് കൂട്ടിനു ബംഗാളിൽ നിന്നുള്ള നായികയും  ബ്ലോക്കറുമായ തിവാരി ദബാംഗ്ഷിയും, ദിഷയും ഒക്കെ ചേരുന്നതോടെ ടൂർണമെന്റ് ഫേവറൈറ്റുകളായി ഇന്ത്യ മാറിക്കഴിഞ്ഞു , മലയാളിയും കോഴിക്കോട് സ്വദേശിയുമായ നന്ദനയുടെ സെറ്റിങ് മികവിലാണ് ഇന്ത്യയുടെ ആക്രമണങ്ങൾ മുഴുവനും പിറക്കുന്നത് ,പയിമ്ബ്ര വോളീബോൾ അക്കാദമിയിലെ താരം കൂടിയാണ് നന്ദന ,വോളി അക്കാദമി കക്കട്ടിൽ താരം ജിംനായും , കണ്ണൂർ സ്പോർട്സ് ഡിവിഷനിലെ  അനഘയും , വയനാട്ടിൽ നിന്നുള്ള ആര്യയുമാണ് മറ്റു മലയാളി താരങ്ങൾ .

ഒരു മത്സരം മാത്രം തോറ്റാണ് ഓസ്‌ട്രേലിയ സെമിയിൽ വരുന്നത് ,ഇന്നലെ ശക്തരായ ന്യൂസിലൻഡിനെ  3-2 നു കീഴടക്കിയത് ഇന്ത്യൻ ക്യാമ്പിന് വലിയ ഊർജ്ജമാണ് കിട്ടിയത് ഇതേ പെര്ഫോമെൻസും ടീം കോമ്പിനേഷനും ഇന്നും തുടരാൻ പറ്റിയാൽ ഓസ്‌ട്രേലിയയെ അട്ടിമറിച്ചു ഇന്ത്യക്കു ഫൈനലിൽ എത്താം .ഇന്ത്യയുടെ മുഖ്യ പരിശീലകൻ അജയ് സ്വപ്നം കാണുന്നതും ഈയൊരു വിജയമാണ് , ചാമ്പ്യൻഷിപ്പിലെ ഏറ്റവും മികച്ച ടീം തായ്ലൻഡ് ആണെന്നാണ് അജയുടെ പക്ഷം ,രണ്ടാം സെമിയിൽ കസാക്കിസ്ഥാൻ ആണ് തായ്ലൻഡിന്റെ എതിരാളികൾ .

സയീദ് വോളി  ലൈവ് .