Volley-Live | Player

Anju Balakrishnan

Date of Birth :

2000-11-11

Rank :

2

Weight :

50

Department :

Height :

50

Game Played :

Indian International

Position :

Blocker

Jump Reach:

3-00

 

ഇന്ത്യൻ വോളിയിലെ സൂപ്പർ താരങ്ങളെ അടുത്തറിയുക എന്ന ലക്ഷ്യവുമായി ഞങ്ങൾ എഴുതുന്നു അഞ്ജു ബാലകൃഷ്ണൻ കാസർഗോഡ് ജില്ലയിലെ നീലേശ്വരത്ത് ബാലകൃഷ്ണന്റേയും പ്രേമയുടേയും മൂത്ത മകളായി ഒരു സാധാരണ കുടുംബത്തിലു ജനിച്ച അഞ്ജു ഇന്ന് ഇന്ത്യൻ ടീമിലെ മെയിൻ സിക്സ് പ്ലയറാണ് . നിലവിൽ KSEB യുടെ കളിക്കാരി കൂടിയാണ് അഞ്ജു. നെല്ലിയടുക്കം എന്ന ഗ്രാമത്തിലെ Upസ്കൂളിൽ നിന്നും കളി മികവിൽ SKMJ ഹയർ സെക്കന്ററി സ്കൂൾ കൽപറ്റയിലേക്കുള്ള പറിച്ചു നടലാണ് അഞ്ജുവിന്റെ തലവര മാറ്റി കുറിച്ചത് . എട്ടാം ക്ലാസ്സുമുതൽ പന്ത്രണ്ടാം ക്ലാസ്സ് വരെ കൽപറ്റയിൽ പഠിച്ച അഞ്ജുവിന്റെ കഴിവുകൾ കണ്ടെത്തി പ്രോത്സാഹനം നൽകിയത് സ്കൂളിലെ കായിക അദ്ധ്യാപകരാണ് . 2012 -14 കാലഘട്ടത്തിൽ സെന്റ് ജോസഫ് കോളേജിൽ ഡിഗ്രിക്കു പഠിക്കുമ്പോൾ കാലിക്കറ്റ് യൂണിവേഴ്സിറ്റിക്കു വേണ്ടി വിവിധ മത്സരങ്ങളിൽ കളിച്ചിട്ടുണ്ട്. കേരളത്തിനു വേണ്ടി ആദ്യമായി ജഴ്സി അണിയുന്നത് 2009 ലെ മിനി നാഷണൽ വോളിക്കു വേണ്ടി ആന്ധ്രാപ്രദേശിലാണ്*.#volley live# 2012 ൽ നടന്ന Al lndia ഇൻറർ യൂണിവേഴ്സിറ്റി മത്സരത്തിൽ പത്തു വർഷത്തിനു ശേഷം കാലിക്കറ്റ് യൂണിവേഴ്സിറ്റി ഒന്നാം സ്ഥാനം നേടുമ്പോൾ അഞ്ജു ബാലകൃഷ്ണനായിരുന്നു അന്നത്തെ സെന്റർ അറ്റാക്കർ. 2010 വിമൻസ് നാഷണലിൽ പങ്കെടുത്തെങ്കിലും സമ്മാനമൊന്നും ലഭിച്ചില്ല* *2010 ൽ പൈക്ക നാഷണലിൽ പഞ്ചാബിൽ മത്സരിച്ച കേരളാ ടീം അന്ന് രണ്ടാംസ്ഥാനം കരസ്ഥമാക്കി. അണ്ടർ 19 വിഭാഗത്തിൽ 2 സ്വർണ്ണവും 4 വെള്ളിയും 3 വെങ്കലവും അഞ്ജുവിന്റെ ടീം കൈപ്പിടിയിലൊതുക്കി. 2013 ൽ ഉത്തർപ്രദേശിലെ മൊറാദാബാദിൽ വച്ച് നടന്ന സീനിയർ വോളിയിൽ രണ്ടാം സ്ഥാനം ആ വർഷം തന്നെ എറണാകുളത്തെ കിഴക്കമ്പലത്ത് വച്ച് നടന ഫെഡറേഷൻ കപ്പിലും രണ്ടാം സ്ഥാനം എല്ലായിപ്പോഴും ഫൈനലിൽ എത്തന്ന കേരളം ഇന്ത്യൻ റെയിൽവേയോടണ് പരാജയപ്പെടാറ്. 2014ലിൽ സീനിയർനാഷണലിലും ചെന്നയിൽ വച്ച് ഇന്ത്യൻ റയിൽവേയോട് തോറ്റ് രണ്ടാം സ്ഥാനം തന്നെയായിരുന്നു അഞ്ജു ഉൾപ്പെടുന്ന കേരളത്തിനു ലഭിച്ചത്. എന്നാൽ മികച്ച പരിശീലനവും കഠിന പ്രയത്നവും 2014ലെ ഫെഡറേഷൻ കപ്പിൽ ബർഗൂറിൽ വച്ച് കേരളാ ടീം റെയിൽവേയെ അഞ്ചുസെറ്റ് നീണ്ടു നിന്ന മത്സരത്തിൽ പരാജയപ്പെടുത്തി കപ്പുയർത്തിയപ്പോൾ അത് അഞ്ജുവിന്റേയും കൂടി വിജയമായി. അഞ്ജുവിന്റെ കരിയറിലെ ഏറ്റവും പ്രധാനപ്പെട്ട നേട്ടം നേപ്പാളിൽ വച്ച് നടന്ന സൗത്ത് ഏഷ്യൻ ചാമ്പ്യൻഷിപ്പിൽ നേടിയ ഒന്നാം സമ്മാനമായിരുന്നു. അന്നത്തെ ഫൈനലിൽ ശ്രീലങ്കയെ നേരിട്ടുള്ള സെറ്റുകൾക്ക് പരാജയപ്പെടുത്തുമ്പോൾ ഗ്യാലറി ഒന്നാകെ അഞ്ജുവിന്റെ സെന്റർ ബ്ലോക്കിനായി അലറി വിളിക്കുന്നുണ്ടായിരുന്നു. 2015നാഷണൽഗയിംസിലുണ്ടായ സിലക്ഷൻ വിവാദത്തേ തുടർന്ന് അഞ്ജുവിനും രേഷ്മക്കും ശ്രുതി മോൾക്കും ആവർഷത്തെ കളികൾ നഷ്ടപ്പെട്ടു. കഴിഞ്ഞ വർഷവും ചെന്നൈയിൽ വച്ച് നടന്ന സീനിയർ വോളിയിൽ റെയിൽവേയോടു ഫൈനലിൽ പരാജയപ്പെട്ടു രണ്ടാം സ്ഥാനം. ഫെഡറേഷൻ കപ്പിലും കേരളാ ടീം വാരണാസിയിൽ റെയിൽവേയോടു പരാജയപ്പെട്ടു രണ്ടാംസ്ഥാനം നിലനിർത്തി. കേരളത്തിലെ വനിതാ ടീമുകളിൽ KSEB ഒന്നാം സ്ഥാനത്ത് തുടരുന്നതിൽ അഞ്ജുവിന്റെ സംഭാവന ചെറുതല്ല. നല്ല മാനേജ്മെൻറും മികച്ച പരിശീലകരും സഹകളിക്കാരുടെ പിന്തുണയുമായി അഞ്ജു ജംപ് ചെയ്യുകയാണ് ഇന്ത്യൻ ടീമിനായി. ലോകോത്തര നിലവാരത്തിലുള്ള സെൻറർ ബ്ലോക്കും ഇടിവെട്ട് ഷോർട്ടു ബോളുകളുമായി അഞ്ജു കളം നിറയുമ്പോൾ വോളിബോൾ പ്രേമികൾക്ക് അഞ്ജുവിന്റെ കളി നല്ലൊരു വിരുന്നാണ് നൽകുന്നത് #volley live# .എതിരാളികളെ കബളിപ്പിക്കുന്ന നിലം കുഴിക്കുന്നകിടിലൻ റണ്ണിംഗ് ഷോർട്ടിനൊപ്പം ബ്ലോക്ക് ചാടുമ്പോൾ എതിരാളിയുടെ കൈയ്യിലെ ബോളിന്റെ ഗതി മുൻകൂട്ടി ജഡ്ജ് ചെയ്യാനുള്ള കഴിവു കൂടിയാകുമ്പോൾ അഞ്ജുവിന്റെ ഗയിം മറ്റുള്ളവരിൽ നിന്നും വ്യത്യസ്തയാക്കുന്നു. KSEB യുടേയും നാട്ടുകാരുടേയും അനുജത്തിയും സെന്റ് ജോസഫ് ഇരിങ്ങാലക്കുടയിലെ വോളിബോൾ താരവുമായ ആതിരയുടേയും അകമഴിഞ്ഞ പിന്തുണകൂടിയാകുമ്പോള് ഇനി വരുന്ന ദിവസങ്ങൾ ഈ ആറടി പൊക്കക്കാരി അഞ്ജുവിന്റേതായിരിക്കാം: നമുക്ക് കാത്തിരിക്കാം ആ നല്ല ദിവസങ്ങൾക്കായി. #volley_live